ശ്രീകൃഷ്ണപുരം: ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വി.ടി.ഭട്ടത്തിരിപ്പാട് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി 'അടുത്തറിയാം ആയുർവേദം' പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.എസ് വിദ്യാർത്ഥികൾക്കുള്ള ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം, ഔഷധസസ്യ വിതരണം, യോഗ ക്ലാസ് എന്നിവ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജികാ, വൈസ് പ്രസിഡന്റ് എം.സുകുമാരൻ, മെമ്പർമാരായ കെ.ഹരിദാസൻ, ലിനി, രാജശ്രീ, ലീല, പഞ്ചായത്ത് സെക്രട്ടറി സജി, എൻ.എസ്.എസ് കോഡിനേറ്റർ ഡോ.അരവിന്ദ്,ഫാർമസിസ്റ്റ് അരുൺ എം സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |