SignIn
Kerala Kaumudi Online
Saturday, 24 October 2026 11.56 AM IST

കളക്ടറുമായി സംവദിച്ചു

sweep
സ്വീപ് പ്രചാരണ പരിപാടികളുടെ ഭാഗമായി പാലക്കാട് മേഴ്സി കോളേജിലെ വിദ്യാർത്ഥിനികൾ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിക്കുന്നു.

പാലക്കാട്: വോട്ടിംഗ് അവബോധന പരിപാടിയായ സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട്‌ മേഴ്സി കോളേജിലെ വിദ്യാർത്ഥിനികൾ ജില്ലാ കളക്ടർ ഡോ.എസ്.ചിത്രയുമായി സംവദിച്ചു. ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം, സ്വീപ് സെൽ, മേഴ്സികോളേജ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പുതുതലമുറ വളരെ പുരോഗമനപരമായാണ് ചിന്തിക്കുന്നതെന്നും വോട്ട് ചെയ്യാനുള്ള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സ്വീപ്‌ നോഡൽ ഓഫീസർ റിബിൻ രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.സജീദ് എന്നിവരും പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥിനകൾക്ക്‌ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL