പാലക്കാട്: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ ലെവൽ ക്രോസുകളിൽ ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ലിഫ്റ്റിംഗ് ബാരിയർ(ഇ.ഒ.എൽ.ബി) സ്ഥാപിക്കുന്നതിന്റെ ഭാഗമായി പട്ടാമ്പിക്കും പള്ളിപ്പുറം സ്റ്റേഷനും ഇടയിലുള്ള റെയിൽ ക്രോസിംഗ് ഗേറ്റ്(എൽ.സി നം. 167 എ) നാളെ അടച്ചിടുമെന്ന് ഷൊർണൂർ അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു. റോഡ് യാത്രികർ പട്ടാമ്പി, പള്ളിപ്പുറം റോഡിന് പകരം പട്ടാമ്പിയിൽ നിന്ന് വെള്ളിയാങ്കല്ല് പാലം വഴി പള്ളിപ്പുറം റോഡ് ഉപയോഗിക്കേണ്ടതാണ്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് റെയിൽവേ ഗേറ്റ് അടച്ചിടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |