
ചിറ്റൂർ: ജില്ല ഫ്ളൂറോസിസ് പ്രതരോധ നിയന്ത്രണ സെല്ലിന്റെയും നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഏഴ് സ്കൂളുകളിൽ പല്ലുകളെ ബാധിക്കുന്ന ഫ്ളൂറോസിസ് നിർണയ ക്യാമ്പുകൾ നടത്തി. മുഴുവൻ വിദ്യാലയങ്ങളിലും മുൻപ് പരിശോധനകൾ നടത്തിയതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇരുന്നൂറോളം വിദ്യാർത്ഥികളെ പരിശോധിക്കുകയും ഫ്ളോറോസിസ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ശങ്കരസുബ്രഹ്മണ്യൻ, ദന്തരോഗ വിദഗ്ദ്ധരായ ഡോ.ആഷിക്, ഡോ.മധു എന്നിവർ നേതൃത്വം നൽകി. ഫ്ളൂറോസിസ് കൺസൾട്ടന്റ് നിത്യ ബോധവത്കരണ ക്ലാസുകൾ നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |