SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

കാട് പിടിച്ച് ബസ് സ്റ്റോപ്പ്

bus-stop
പൊന്തക്കാട് മൂടിയ മംഗലം പമ്പിനു സമീപത്തെ ബസ് വെയ്റ്റിംഗ് ഷെഡ്

വടക്കഞ്ചേരി: പാമ്പിനെ ഭയന്ന് ബസ് കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് മംഗലം പമ്പിനു സമീപമുള്ള ബസ് വെയ്റ്റിംഗ് ഷെഡ്ഡിലെത്തുന്ന യാത്രക്കാർ. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഇരുഭാഗത്തും ഒരാൾ പൊക്കത്തിലാണ് പൊന്തക്കാടുകൾ വളർന്നു നിൽക്കുന്നത്. ഇവിടെ പലപ്പോഴും പാമ്പുകളെ കാണാറുണ്ടെന്ന് യാത്രക്കാർ പറഞ്ഞു. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളും സ്ത്രീകളുമായി നിരവധി പേർ ആശ്രയിക്കുന്ന പ്രധാന ബസ് സ്റ്റോപ്പാണിത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പൊന്തക്കാട് വെട്ടിത്തെളിക്കണമെന്ന യാത്രക്കാരുടെ ആവശ്യം അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഒരു അത്യാഹിതം ഉണ്ടാകും മുമ്പ് വെയ്റ്റിംഗ് ഷെഡ്ഡ് സുരക്ഷിതമാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL