SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

വനനിയമം ഭേദഗതി: അട്ടപ്പാടി മലയോരമേഖല അങ്കലാപ്പിൽ

attapadi

അഗളി: 1961ലെ കേരള വനനിയമം ഭേദഗതിചെയ്യുന്നതിൽ ആശങ്കയുമായി അട്ടപ്പാടിയിലെ മലയോരമേഖല. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്നവരും കർഷകരുമാണ് ആശങ്കയിലുള്ളത്. അട്ടപ്പാടിയിൽ 40,000 ജനങ്ങളും അട്ടപ്പാടി ചുരത്തിനുതാഴെ 30,000 ത്തോളം ജനങ്ങളുമാണ് പുതിയ വനനിയമത്തിൽ പ്രതിസന്ധിയിലാകുന്നത്.

വനത്തിൽ പ്രവേശിക്കുന്നതിനും വനവിഭവങ്ങൾ ശേഖരിക്കുന്നതിനും കടുത്ത ശിക്ഷയാണ് ഭേദഗതിയിൽ നിർദേശിക്കുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ തങ്ങളുടെ ജീവിതം കൂടുതൽ സങ്കീർണമാകുമോയെന്ന ആശങ്കയിലാണ്. വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിച്ചാൽ പുതിയ നിയമപ്രകാരം വാറന്റില്ലാതെയും മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കിൽ കുറയാത്ത വനംവകുപ്പ് ഉദ്യോഗസ്ഥന് അറസ്റ്റ്‌ചെയ്ത് തടങ്കലിൽവെയ്ക്കാം.

വനംവകുപ്പുമായി അതിർത്തിത്തർക്കമുള്ള മേഖലയിൽ ഉദ്യോഗസ്ഥർ പ്രതികാരനടപടിയായി ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന പേടിയിലാണ് ജനങ്ങൾ. വനത്താൽ ചുറ്റപ്പെട്ട അട്ടപ്പാടിയിൽ കുറച്ചുപ്രദേശം വനം, അതുകഴിഞ്ഞ് ജനവാസമേഖല, പിന്നീട് വനം എന്നിങ്ങനെയാണുള്ളത്. ഈ കാരണത്താൻതന്നെ വളർത്തുമൃഗങ്ങൾ ജനവാസ മേഖലയിൽ മേയാൻ വിട്ടാൽ വനത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

ഗതാഗതസൗകര്യമുള സ്ഥലത്ത് വേഗത്തിലെത്തുന്നതിനായി വനത്തിലൂടെ സഞ്ചരിക്കുന്നത് പതിവാണ്.

പുതിയ നിയമപ്രകാരം ഇത് കുറ്റകരമാകും. പുതിയ നിയമം പ്രബല്യത്തിൽവന്നാൽ അട്ടപ്പാടിയിലെ ജനവാസം സാധ്യമല്ലാതെയാകുമോയെന്ന ഭീതിയിലാണ് ആളുകൾ.

കന്നുകാലികൾ വനത്തിൽ പ്രവേശിച്ചാൽ 25,000 രൂപ പിഴ

വനാതിർത്തിയിൽ കഴിയുന്ന ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം കന്നുകാലി വളർത്തലാണ്. കന്നുകാലികൾ വനത്തിൽ പ്രവേശിച്ചാൽ കനത്ത പിഴയാണ് ചുമത്തുക. നിലവിലെ വനനിയമത്തിൽ വകുപ്പ് 27, 62 പ്രകാരം വനത്തിനുള്ളിൽ പ്രവേശിച്ചാൽ 1,000 രൂപയാണ് പിഴ. പുതിയ നിയമത്തിൽ 25,000 രൂപയാണ് പിഴത്തുക.

വനാതിർത്തിയിൽ ഒഴുകുന്ന പുഴകളിൽ കുളിക്കുന്നതും മീൻപിടിക്കുന്നതും ശിക്ഷാർഹമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ATTAPADI RESERVE FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL