SignIn
Kerala Kaumudi Online
Thursday, 22 October 2026 4.43 PM IST

നാട്ടുകൂട്ടം വാർഷികം

nattukoottam

പട്ടാമ്പി: കൊപ്പം നാട്ടുകൂട്ടം എഴുത്തുകാർ എന്ന കൂട്ടായ്മ ഒമ്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രൊഫ.സി.അബ്ദുൽ കരീം അദ്ധ്യക്ഷനായി. സാഹിത്യകാരൻ പി.എം.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പരേതനായ കവി സൈതലവി തൃത്താല കൊപ്പം അനുസ്മരണം ശശി പട്ടാമ്പിയും, ചെറുകഥ മത്സരത്തിനുള്ള അവാർഡ് വിതരണം എഴുത്തുകാരി സുധാ തെക്കേമഠവും കവിത മത്സര അവാർഡ് വിതരണം അഭയം കൃഷ്ണനും നിർവഹിച്ചു. കഥ, കവിത മത്സരങ്ങളിൽ വിജയികളായ എസ്.ശ്രിയ, ഷീന ഏലംകുളം, അനുരക്ത എന്നിവർ അവാർഡുകൾ സ്വീകരിച്ചു. പരമേശ്വരൻ ഓലഞ്ചേരി, കെ.രാജഗോപാലൻ, കെ.മൂസ, എം.രാജൻ, ചൈതന്യ സുധീർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FUNCTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL