നെന്മാറ: ഇടതുകര കനാലിലൂടെ ജലസേചനം നടത്താൻ കഴിയാത്ത വിധം തകരാറിലായ പോത്തുണ്ടി ഡാമിലെ ഷട്ടറിന്റെ തകരാർ പരിഹരിച്ചു. അഞ്ച് ദിവസമായി ജലവിതരണം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. മലമ്പുഴ മെക്കാനിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ തൃശൂരിൽ നിന്ന് എത്തിച്ച രണ്ടു മുങ്ങൽ വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തി. മുങ്ങൽ വിദഗ്ധർ ഏറെ പണിപ്പെട്ടാണ് തകരാർ കണ്ടെത്തി ഷട്ടർ ഉയർത്തിയത്. മലമ്പുഴയിൽ നിന്നുള്ള മെക്കാനിക്കൽ ഓവർസിയർമാരായ വിഗ്‌നേഷ്, ഫയാസ് എന്നിവരും പോത്തുണ്ടി ഹെഡ് വർക്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പി.പ്രമോദ്, ഓവർസിയർ രമേഷ് എന്നിവരും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |