SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

ജിഷയ്ക്കും സുനിതയ്ക്കും കരുതൽ: മാലിന്യ പ്രശ്നത്തിന് പരിഹാരം

palakkad
പാലക്കാട് താലൂക്കിൽ നടന്ന കരുതലും കൈത്താ ങ്ങും അദാലത്തിൽ പരാതിയുമായി എത്തിയ എടത്തറ സ്വദേശികളായ എം.സുനിതയും എസ്. ജിഷയും

പാലക്കാട്: പറളി പഞ്ചായത്ത് 13-ാം വാർഡ് വൃന്ദാവൻ ഗാർഡൻസിലെ താമസക്കാരുടെ പ്രതിനിധികളായാണ് ജിഷയും സുനിതയും പരാതിയുമായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിനെ കാണാൻ പാലക്കാട് താലൂക്കിൽ നടന്ന 'കരുതലും കൈത്താങ്ങും' അദാലത്തിൽ എത്തിയത്. പ്രദേശത്ത് കൂടി കടന്നുപോകുന്ന ഇറിഗേഷൻ കനാൽ വർഷങ്ങളായി അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും നടക്കാത്ത സ്ഥിതിയിലായിരുന്നു. മഴക്കാലത്തും കൃഷി ആവശ്യത്തിനായി വെള്ളം തുറന്നു വിടുന്ന സമയത്തും മലിനജലം കരകവിഞ്ഞൊഴുകുന്നതിനാൽ കിണറുകൾ മലിനമാവുകയും വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡ് പൊട്ടിപ്പൊളിയുകയും പ്ലാസ്റ്റിക് മാലിന്യം പരിസരമാകെ വ്യാപിക്കുകയും ചെയ്യുന്നു എന്നതായിരുന്നു പരാതി. താമസക്കാർക്ക് കുടിവെള്ള സ്രോതസിനായി മറ്റു മാർഗങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. പലതവണ പരാതി നൽകിയിരുന്നെങ്കിലും പരിഹാരം ലഭിക്കാത്തതിനാലാണ് അദാലത്തിൽ മന്ത്രിയ്ക്ക് നേരിട്ട് പരാതി നൽകിയത്.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കനാലിന് പാർശ്വഭിത്തി നിർമ്മിക്കാൻ മലമ്പുഴ ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി. കനാലിൽ നിന്നുള്ള ജലത്തിന്റെ കുത്തൊഴുക്കിൽ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നിർമ്മാണം അടുത്ത വർഷത്തെ വാർഷിക പദ്ധതി, എൻ.ആർ.ഇ.ജി.എസ് എന്നിവയിലേതെങ്കിലും ഉൾപ്പെടുത്തി നടപ്പിലാക്കാൻ പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി. പാലക്കാട് നഗരസഭ, പിരായിരി, പറളി പഞ്ചായത്ത് സെക്രട്ടറിമാർ സംയുക്തമായി പരിശോധിച്ച് ഒരു മാസത്തിനകം മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും മന്ത്രി അദാലത്തിൽ നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ADALATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL