SignIn
Kerala Kaumudi Online
Thursday, 22 October 2026 10.23 PM IST

അറവു മാലിന്യം തള്ളി

waste
വെള്ളിയാറിൽ കൊമ്പംകല്ല് പാലത്തിന് സമീപം പുഴയിൽ തള്ളിയ മാംസാവശിഷ്ടങ്ങൾ

അലനല്ലൂർ: സാമൂഹ്യ വിരുദ്ധർ വെള്ളിയാർ പുഴയിൽ അറവ് മാലിന്യം തള്ളി. കൊമ്പംകല്ല് പാലത്തിന് സമീപം ഇന്നലെ രാവിലെയാണ് അറവ് മാലിന്യം തള്ളിയതായി കണ്ടത്. പുഴയിൽ വെള്ളം കുറവായതിനാൽ മാംസാവിശിഷ്ടങ്ങൾ വെള്ളത്തിൽ കെട്ടിക്കിടക്കുകയാണ്. പ്രദേശവാസികൾ കുളിക്കുവാനും അലക്കുവാനും ഉപയോഗിക്കുന്ന പുഴയുടെ സമീപത്ത് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളും ഉണ്ട്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് അലനല്ലൂർ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. പ്രതികളെ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WASTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL