പാലക്കാട്: യാത്രക്കാർക്ക് സന്തോഷ വാർത്തയായി തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്സ്‌പ്രസിൽ(20633/34) നാല് കോച്ചുകൾ കൂടി ഘടിപ്പിക്കും. നിലവിൽ 16 എ.സി ചെയർകാർ കോച്ചുകളുള്ള വന്ദേഭാരത് ഇതോടെ 20 കോച്ചുള്ള ട്രെയിനാകും. നാല് വന്ദേഭാരത് ചെയർകാർ കോച്ചുകൾ(സി.സി) കൂടി ഘടിപ്പിക്കുന്നതോടെ ട്രെയിനിൽ 312 പേർക്ക് അധികമായി യാത്ര ചെയ്യാനാകും. ഒരു കോച്ചിൽ 78 പേർ വീതം വന്ദേഭാരതിൽ ആകെ 1560 പേർക്ക് യാത്ര ചെയ്യാം. ജനുവരി 10 മുതലാണ് 20 കോച്ചുകളോടെ വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |