പട്ടാമ്പി: കപ്പൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ പോഷക സമൃദ്ധി പദ്ധതി 2024-25 ജൈവ വളം, ജൈവ കീടനാശിനികൾ, കുമിൾ നാശിനികൾ അടങ്ങിയ കിറ്റും പച്ചക്കറി തൈകളും കർഷകർക്ക് വിതരണം ചെയ്തു. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ജയൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.യു.സുജിത, വാർഡ് മെമ്പർമാർ, കൃഷി ഓഫീസർ ഷഹ്ന ഹംസ, കൃഷി അസിസ്റ്റന്റ് നിഷാദ് വിനീഷ് ദിലീപ് കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |