SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

കൺവെൻഷൻ നടത്തി 

kceu
സർവീസിൽ നിന്ന് വിരമിച്ച കെ.തിരുമന് യാത്രയയപ്പ് യോഗത്തിൽ കെ.സി.ഇ.യുവിന്റെ ഉപഹാരം നൽകുന്നു

ചിറ്റൂർ: കെ.സി.ഇ.യു ചിറ്റൂർ ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു ചിറ്റൂർ ഡിവിഷൻ സെക്രട്ടറി വി.ബിനു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ വൈസ് പ്രസിഡന്റ് ആർ.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 25 ലെ സഹകരണ മേഖലയിലെ പണിമുടക്കും തത്തമംഗലത്ത് ജനുവരി 15ന് നടക്കുന്ന ട്രേഡ് യൂണിയൻ സെമിനാറും വിജയിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ കെ.സി.ഇ.യു വൈസ് പ്രസിഡന്റ് സി.ഗിരിജാവല്ലഭൻ, വി.ഷിബു, കെ.സുമേഷ് എന്നിവ‌ർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച യൂണിയൻ ഏരിയാ ജോയിന്റ് സെക്രട്ടറി കെ.തിരുമന് യാത്രയയയപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, CONVENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL