
പാലക്കാട്: ഡിപ്പാർട്ട്മെന്റൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ബബിത അദ്ധ്യക്ഷയായി. പുതിയ കാലഘട്ടത്തിനനുസരിച്ച് അദ്ധ്യാപകർ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തിക്കേണ്ടതിന്റെ അവശ്യകത അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ സർക്കാർ കാണിക്കുന്ന അനീതി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് സംഘടനയുടെ സ്നേഹോപഹാരം നൽകി സംസ്ഥാന ട്രഷറർ എം.റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഹയർസെക്കൻഡറി മേഖലയോടുള്ള സർക്കാറിന്റെ അവഗണന അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക, ഡി.എ കുടിശിക അനുവദിക്കുക എന്നീ കാര്യങ്ങളിൽ പെട്ടന്ന് തീരുമാനമെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആർ.രാജീവൻ, വിമൽ ജോസഫ്, എൻ.ആർ.രജിത, ടി.സേതുമാധവൻ, സി.എസ്.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |