SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

camp

പട്ടാമ്പി: ആമയൂർ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെയും (ആർ.ഐ.ബി.കെ) റെഡ് ഈസ് ബ്ളഡ് കേരള പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കോളേജ് ഹാളിൽ നടന്ന രക്തദാന ക്യാമ്പ് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതമണികണ്ഠൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സർക്കാർ ജില്ലാ ആശുപത്രിയിലെ രക്ത ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് നടന്നത്. പ്രിൻസിപ്പൽ ഡോ.അബ്ദു പതിയിൽ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ വി.പി.ഗീത, അഡ്മിനിസ്‌ട്രേറ്റർ എസ്.എ.കരീം തങ്ങൾ, പി.ടി.എ.വൈ പ്രസിഡന്റ് സുലൈമാൻ വിളത്തൂർ, എൻ.എസ്.എസ് കോഡിനേറ്റർ ടി.ദിലീപ്, ആർ.ഐ.ബി.കെ പ്രവർത്തകരായ കെ.പ്രഗിൽ, സി. ഷാജിദ ,പി. അയ്യപ്പദാസ് എന്നിവർ സംസാരിച്ചു. ജില്ലാ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ, ഡോ.കെ.പി.മുഹമ്മദ് അനസ്, സൂപ്പർവൈസർ കെ.പി.മുഹമ്മദ് നജീബുദ്ദീൻ എന്നിവർ നേതൃത്വം നൽകി. രക്ത ദാനത്തിന് സന്നദ്ധരായ നൂറിൽപ്പരം വിദ്യാർത്ഥികളിൽ നിന്ന് 45 യൂണിറ്റ് രക്തം ശേഖരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, BLOOD CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL