SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

വിജയികളെ അനുമോദിച്ചു

anumodanam

മണ്ണാർക്കാട്: എം.ഇ.ടി സ്‌കൂളിൽ വെച്ച് നടന്ന വിജ്ഞനിയ ഇന്റർ സ്‌കൂൾ ക്വിസ് മത്സത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കെ.വി.ഫിസാൻ, മുഹമ്മദ് യാസിൻ എന്നീ വിദ്യാർത്ഥികളെ പി.ടി.എ, മാനേജ്‌മെന്റ്, സ്റ്റാഫ് എന്നിവർ ചേർന്ന് അനുമോദിച്ചു. ജില്ലയിൽ നിന്നുള്ള 25 വിവിധ സ്‌കൂളുകളാണ് പങ്കെടുത്തത്. വിജയികൾക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവും ലഭിച്ചു. പ്രധാന അദ്ധ്യാപിക കെ.എം.സൗദത്ത് സലീം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് ജോയിൻ സെക്രട്ടറി എൻ.ഫൗസിയ അദ്ധ്യക്ഷയായി. നൂർഷാ ടീച്ചർ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ കെ.പി.എ സലീം, സലീം നാലകത്ത്, സി.കെ.റിയാസ്, കെ.മുനീർ, കെ.അസീസ്, പി.ഷെമീർ മുഹമ്മദ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ലെ്റ്റനന്റ് പി.ഹംസ നന്ദി രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL