
ഷൊർണൂർ: ഷൊർണൂർ സെന്റ് തെരേസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും തനിമ സാംസ്‌കാരിക വേദിയുടേയും ആഭിമുഖ്യത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സിനിമാ പ്രദർശനം നടത്തി. കാഴ്ച എന്ന ഈ പരിപാടി സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ഷൊർണൂർ വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കൃഷ്ണപ്രകാശ് അദ്ധ്യക്ഷനായി. തനിമ സാംസ്‌കാരിക വേദി സെക്രട്ടറി എം.സി.ശങ്കരൻ, എക്സിക്യൂട്ടിവ് അംഗം സുധീർ കുമാർ എന്നിവർ പ്രസംഗിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ ഡി.സിമി സ്വാഗതവും, എൻ.എസ്.എസ് വളണ്ടിയർ ലീഡർ അദിതി കൃഷ്ണ നന്ദിയും പറഞ്ഞു. തുടർന്ന് ഒരു ചെറിയ നന്മ ചിത്രം, ടോക്സിക് ഷാഡോസ് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. അവയുടെ അവലോകനത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും, അഥിതികളും പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |