SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

'എന്റിച്ച്' ഇംഗ്ലീഷ് പോഷണ പദ്ധതിക്ക് തുടക്കം

program-alanalloor

അലനല്ലൂർ: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്‌കൂളിൽ 'എന്റിച്ച്' ഇംഗ്ലീഷ് പോഷണ പദ്ധതിക്ക് തുടക്കമായി. പ്രൈമറി ക്ലാസിൽ ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന ശേഷികൾ കൈവരിക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും കുട്ടികളിൽ അടിസ്ഥാന ഭാഷശേഷികളിലും, പുനരനുഭവങ്ങൾ ലഭിക്കേണ്ടതുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് 'എന്റിച്ച്' രൂപകൽപന ചെയ്തത്. പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അലി മടത്തൊടി അദ്ധ്യക്ഷനായി. മണ്ണാർക്കാട് ബി.പി.ഒ പി.സുകുമാരൻ, സംസ്ഥാന തല ഇംഗ്ലീഷ് ട്രൈനർ കെ.ഫിറോസ് എന്നിവർ മുഖ്യാഥിതിയായി. പ്രധാനാദ്ധ്യാപിക കെ.എം.ഷാഹിന സലീം, മണ്ണാർക്കാട് സി.ആർ.സി കോഓർഡിനേറ്റർ എം.കെ.ശ്രീചിത്ര, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ വൈസ് പ്രസിഡന്റ് എം.അയ്യൂബ്, പി.ടി.എ അംഗങ്ങളായ പി.അഹമ്മദ് സുബൈർ, പി.പി.ഉമ്മർ, ടി.സുബൈദ, എം.മുസ്തഫ, സ്റ്റാഫ് കൺവീനർ സി.മുഹമ്മദാലി, അദ്ധ്യാപകനായ ടി.ഹബീബ, എം.പി.മിനീഷ, തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ENTIRICH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL