അലനല്ലൂർ: കൊമ്പം വടശ്ശേരിപ്പുറം മനാറുൽഹുദാ മദ്രസയുടെ പുതുക്കി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി. കെട്ടിടം നിർമിച്ചു നൽകിയ നാലകത്ത് മുണ്ടടി ഹംസപ്പു ഹാജിയും സഹോദരൻ അബുഹാജിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. മദ്രസാ കമ്മിറ്റി പ്രസിഡന്റ് കൊമ്പം കെ.പി.മുഹമ്മദ് മുസ്ല്യാർ അദ്ധ്യക്ഷനായി. ദിക്ര് ദുആ സമ്മേളനം സയ്യിദ് പി.കെ.ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ഹബീബ് ഫൈസി കോട്ടോപ്പാടം മുഖ്യപ്രഭാഷണം നടത്തി. ഹംസപ്പുഹാജി, അബുഹാജി എന്നിവർക്കുള്ള സ്‌നേഹാദരവും നടന്നു. മഹല്ല് ഖാസി മായിൻ ഫൈസി, പ്രസിഡന്റ് എൻ.മുഹമ്മദലി എന്ന കുഞ്ഞാണി, സെക്രട്ടറി കെ.ഹസ്സൻ, മദ്രസാ സെക്രട്ടറി എൻ.അബ്ദുറഹ്മാൻ ഹാജി, എൻ.കെ.ഇസ്മയിൽ, പി.എം.മൗലവി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |