SignIn
Kerala Kaumudi Online
Thursday, 22 October 2026 8.40 PM IST

'കരുതലും കൈത്താങ്ങും' അട്ടപ്പാടി താലൂക്ക് തല അദാലത്ത് 30ന്

പാലക്കാട്: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' അട്ടപ്പാടി താലൂക്ക് തല അദാലത്ത് ജനുവരി 30ന് രാവിലെ 10 മുതൽ അഗളി കില ഓഡറ്റോറിയത്തിൽ നടക്കും. അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിട്ടും പരാതി നൽകാം. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെയും തദ്ദേശ സ്വയം ഭരണഎക്‌സൈസ് മന്ത്രി എം.ബി.രാജേഷിന്റെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക.

 അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തി തർക്കം, വഴി തടസപ്പെടുത്തൽ), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം, പൊതുജല സ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എ.പി.എൽ/ബി.പി.എൽ) (ചികിത്സാ ആവശ്യങ്ങൾക്ക്), കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുളള നഷ്ടപരിഹാരം/സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റുവിഷയങ്ങൾ, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുളള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുളള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുളള പരാതികൾ /അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതി ദുരന്തങ്ങൾക്കുളള നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും.

പൊലീസ് കേസുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുളളവ, പി.എസ്.സി സംബന്ധമായവ, വായ്പ എഴുതിത്തളളൽ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായത്തിനായുളള അപേക്ഷകൾ, ചികിത്സാസഹായം ഉൾപ്പെടെ സാമ്പത്തിക സഹായത്തിനുളള അപേക്ഷകൾ, ജീവനക്കാര്യം (സർക്കാർ), റവന്യൂ റിക്കവറിവായ്പ തിരിച്ചടവിനുളള സാവകാശവും ഇളവുകളും തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ADALATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL