ആലത്തൂർ: മോട്ടോർ വാഹന വകുപ്പ് എല്ലാ ജനുവരിയിലും നടത്തുന്ന റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആലത്തൂർ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസും ആലത്തൂർ ട്രിനിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി നടത്തിയ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ജോയിന്റ് ആർ.ടി.ഒ എസ്.എ.ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. എം.വി.ഐ. കെ.എസ്.സമീഷ്, പി.ആർ.ഒ കെ.പി.ശ്രീവത്സം, എ.എം.വി.ഐമാരായ, കെ.വിബിൻ, അരുൺ.കെ.ശശിധരൻ, വി.എസ്.സജിത്ത്, ട്രിനിറ്റി കണ്ണാശുപത്രി അസിസ്റ്റന്റ് ജനറൽ മാനേജർ പ്രദീപ് ബാലകൃഷൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |