എലപ്പുള്ളി: മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് എലപ്പുള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ബ്രൂവറിക്ക് അനുമതി നൽകിയ മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാതെ മദ്യം ഉൽപ്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഡി.രമേശൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, വൈസ് പ്രസിഡന്റ് സുനിൽകുമാർ, മണ്ഡലം സെക്രട്ടറി സതീഷ് കുമാർ, ഭാരവാഹികളായ സുരേഷ്, കൃഷ്ണൻ, എം.പ്രസാദ്, ഗംഗാധരൻ, ഷാഹുൽ ഹമീദ്, ബി.ആർ.വാസു, എ.ബാലൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |