കൊല്ലങ്കോട്: ദേശീയ ഹരിത സേന ജില്ലാതല ഇംപ്ലിമെന്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലങ്കോട്ടെ വനമേഖലയെക്കുറിച്ചുള്ള പഠനവും വന്യജീവികൾക്ക് ദാഹജലം ലഭിക്കുന്നതിനുള്ള ബ്രഷ് ഹൂഡ്ഡ് ചെക്ക് ഡാം നിർമ്മാണവും ഏകദിന പ്രകൃതി പഠന ക്യാമ്പും സംഘടിപ്പിക്കും. കേരള വനംവകുപ്പ് നെന്മാറ ഡിവിഷൻ, ആശ്രയം ഡവലപ്‌മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നെല്ലിയാമ്പതി താഴ്വരയിൽ എട്ടിന് സംഘടിപ്പിക്കുന്ന ക്യാമ്പിൽ അദ്ധ്യാപകർക്കും യു.പി, എച്ച്.എസ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ഭക്ഷണവും സർട്ടിഫിക്കറ്റും നൽകുമെന്ന് ജില്ലാ കോഓർഡിനേറ്റർ എസ്.ഗുരുവായൂരപ്പൻ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റു വിവരങ്ങൾക്കും ഫോൺ: 9446961852
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |