പാലക്കാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഫെബ്രുവരി 10 മുതൽ 14 വരെ റിബേറ്റ് മേള നടത്തും. ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഗവ.റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമസൗഭാഗ്യ, കോട്ട മൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട്, എന്നിവിടങ്ങളിലെ ഖാദി ഷോറൂമുകളിലും മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമ സൗഭാഗ്യങ്ങളിലും റിബേറ്റ് ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |