മുതലമട: സ്‌പെഷ്യൽ എന്റിച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മുതലമട ഗവ. ഹൈസ്‌കൂളിൽ കൊല്ലങ്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് 'ലൈഫ് 25' സംഘടിപ്പിച്ചു. കൊല്ലങ്കോട് ബി.പി.സി എം.ഹരിസെന്തിൽ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക എൻ.പത്മ അദ്ധ്യക്ഷയായി. അക്കാഡമിക് കോർഡിനേറ്റർ എ.ഫൗമി, റിസോഴ്സ് അദ്ധ്യാപകരായ യു.മഞ്ജു, ജെ.അനു, ക്യാമ്പ് കോഓർഡിനേറ്റർ ആർ.ക്ലിന്റ് എന്നിവർ സംസാരിച്ചു. കൃഷി, പാചകം, പ്ലമ്പിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. ജെ.അനു, എ.ഷബ്ന എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അക്വപോണിക്സ് കൃഷിരീതിയും കുട്ടികൾക്ക് വേറിട്ട അനുഭവമായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |