പട്ടാമ്പി: കൂനംമൂച്ചി നടുവട്ടം റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കൂനംമൂച്ചി ടൗൺ കമ്മിറ്റി കപ്പൂർ വില്ലേജ് പരിസരത്ത് റോഡ് ഉപരോധിച്ചു. പൊന്നാനി-പട്ടാമ്പി റോഡിന്റെ പ്രധാന ഭാഗമായ നടുവട്ടം തണ്ണീർകോട് റോഡ് കുണ്ടും കുഴിയുമായി പൂർണ്ണമായും തകർന്ന നിലയിലാണ്. മുസ്ലീംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദുണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.എം.അലി, കെ.ടി.സുലൈമാൻ, കെ.എ.സക്കീർ, വി.വി.കാതർ, ഇസ്മായിൽ, സി.പി.മുസ്തഫ, ടി.പി.ഫൈസൽ, വി.വി.നിഷാദ്, കെ.എം.അബ്ദുള്ള കുട്ടി, കെ.പി.മുസ്തഫ, ബാപ്പു ചുങ്കത്ത്, കെ.മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |