SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

പ്രതിഷേധ സമരം നടത്തി

ksspa
പെൻഷൻ പരിഷ്‌കരണം അട്ടിമറിച്ച കേരളം ബജറ്റിനെതിരെ കെ.എസ്.എസ്.പി.എ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: പെൻഷൻ പരിഷ്‌കരണം അട്ടിമറിച്ച സംസ്ഥാന ബഡ്ജറ്റിനെതിരെ കെ.എസ്.എസ്.പി.എ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും ഡി.ആർ.ഐ കുടിശിക അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭുൽകുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.അനന്തൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഭരതരാജൻ, കെ.ബലറാം, വിജയകുമാർ കോങ്ങാട്, വി.ആന്റണി, പി.ഡി.സുവർണൻ, സി.അച്ചുതൻ, ടി.പി ഉമ്മൻ, പോൾ പി.ആലീസ്, സി.പ്രസാദ്, കെ.രാധിക, കെ.ടി.ഉഷ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL