പാലക്കാട്: മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും നബാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ലൈവ് ലി ഹുഡ് ആൻഡ് എന്റർപ്രൈസസ് ഡെവലപ്മെന്റിന്റെ ഭാഗമായി റിഫ്രഷ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ പി.നാരായണൻ നായർ അദ്ധ്യക്ഷനായി. നബാർഡ് ജില്ല മാനേജർ കവിത റാം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, കെ.എം.രാഹുൽ, രാജേഷ് അലക്സ്, എൻ.പ്രവീൺ കുമാർ, എസ്.അനിൽ, കെ.എസ്.അശോക് കുമാർ, എം.ഉണ്ണികൃഷ്ണൻ, പി.കൊച്ചുനാരായണൻ, ആർ.ശ്രീകുമാർ, പി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്വയം സഹായ സംഘങ്ങളിൽ നിന്നായി നൂറിലധികം വനിതകൾ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |