പാലക്കാട്: കേരള അറബിക് മുൻഷീസ് അസോസിയേഷൻ(കെ.എ.എം.എ) പാലക്കാട് ജില്ലാ കൺവെൻഷനും യാത്രയയപ്പ് സമ്മേളനവും കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഈ വർഷം വിരമിക്കുന്ന സംസ്ഥാന നേതാക്കളായ പി.പി.ഫിറോസ്, കെ.എം.റഷീദ് എന്നിവർക്ക് ഉപഹാരം നൽകി. ജില്ലാ പ്രസിഡന്റ് മുഹമ്മദ് സലിം അധ്യക്ഷനായി. സംസ്ഥാന ട്രഷറർ മുസ്തഫ വയനാട്, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ഐ.സിറാജ് മദനി, സംസ്ഥാന സെക്രട്ടറിമാരായ അബ്ബാസ്, എം.അനസ്, അഷ്റഫ്, ആരിഫ് കൂട്ടിൽ, കെ.എം.റിഷാദ്, കെ.സൈതലവി, എം.ടി.ഷമീൽ, കെ.വി.അബ്ദുസ്സലാം, എം.കെ.സൈഫുള്ള, എ.കുട്ടിയാമു, പി.അബ്ദുള്ള, കെ.എം.റാഷിദ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |