പട്ടാമ്പി: മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നേതൃത്വം വഹിക്കേണ്ട സ്ഥാപനങ്ങളാണ് പള്ളികളെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. പുനർ നിർമ്മിച്ച വെസ്റ്റ് കൈപ്പുറം നൂറാനിയ മഹല്ല് ജുമാമസ്ജിദ് ളുഹർ നമസ്‌കാരത്തിന് നേതൃത്വം നൽകുകയായിരുന്നു മഹല്ല് ഖാളി കൂടിയായ അദ്ദേഹം. മഹല്ല് പ്രസിഡന്റ് എ.ടി.ഖാദർ ഹാജി അദ്ധ്യക്ഷനായി. സെക്രട്ടറി എം.എ.സമദ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ നസ്വീഹത് നടത്തി. നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉസ്മാൻ ഹാജി, വി.പി.അബൂബക്കർ ഹാജി, വി.ഹുസൈൻ കുട്ടി, കെ.കെ.എം.ശരീഫ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |