പാലക്കാട്: കാർഷിക വെയർഹൗസിംഗ് സമ്പ്രദായത്തിന്റെ പ്രചാരം കർഷകർക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് കണ്ണൂരും വി.ഡി.ആർ.എയും പാലക്കാട് സഹകരണ ബാങ്കും സംയുക്തമായി കർഷകർക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഐ.സി.എം കണ്ണൂർ വി.ഡി.ആർ.എ എന്നിവയുടെ ഫാക്കൽട്ടിമാരായ ഈശ്വരമൂർത്തി, ജി.മാധേശ്വരൻ എന്നിവർ ക്ലാസെടുത്തു. ബാങ്ക് പ്രസിഡന്റ് സി.ബാലൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.വി.കൃഷണകുമാർ, വൈസ് പ്രസിഡന്റ് കെ.ഡി.സുവർണ്ണ കുമാർ ഡയറക്ടറുമാരായ ടി.ഡി.ശിവകുമാർ, കെ.ആർ.ഭാസ്കരൻ, അസിസ്റ്റന്റ് സെക്രട്ടറി ടി.സി.ഷാംജോ, എം.സജിത്, ദിവ്യ ദേവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |