പാലക്കാട്: ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതു മൂലം നാടിന് സംഭവിക്കുന്ന ആപത്തുകളിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ കേരളത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിച്ച് ചേർത്ത് ലഹരി ഉപയോഗിക്കുന്നവരെ ബോധവത്കരിക്കുന്നതിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂൺ വാക്ക് സംഘടിപ്പിച്ചു. മുൻ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ അദ്ധ്യക്ഷയയായി. ജില്ലാ ഭാരവാഹികളായ പി.പി.പാഞ്ചാലി, ബിന്ദു സുരേഷ് കുമാർ, ടി.ഡി.ഗീതാ ശിവദാസ്, വി.റഹ്മത്ത്, രമ രവീന്ദ്രൻ, പ്രേമ രാജേന്ദ്രൻ, സുജാത സ്വാമിനാഥൻ, പ്രീജ സുരേഷ്, എം.രമ, കെ.കോമളം, സത്യ ഭാമ, എം.തങ്കം, ഭാഗ്യവതി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |