ചിറ്റൂർ: നല്ലേപ്പിള്ളി സരസ്വതി വിദ്യാലയത്തിന്റെ 18-ാം വാർഷികോത്സവം 'സമന്വയ 2025 ' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് അഡ്വ: എം.മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഭാരതീയ വിദ്യാനികേതൻ ജില്ലാ ട്രഷറർ പി.ബേബി മുഖ്യ പ്രഭാഷണം നടത്തി. എ.വൃന്ദാ ഉണ്ണി, എ.മോഹനൻ, പി.വി.സവിത, വി.ജയശ്രീ, എം.സുരേന്ദ്രൻ, പി.അനിത, പ്രീതാസുരേഷ് ബാബു, എൻ.മിനിപ്രതാപ്, ബി.ശശികുമാർ, സി.ശിവരാമൻ, ആർ.രാജലക്ഷ്മി, ബി.ഷൈജി, ജി.അനിത, കെ.രാജാമണി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |