പാലക്കാട്: കെ.എസ്.എസ്.പി.എ ജില്ലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം നടത്തി. 20 ദിവസത്തിലേറെയായി സെക്രട്ടറയേറ്റിനു മുന്നിൽ ആശാവർക്കർമാർ നടത്തിവരുന്ന സമരത്തോട് മുഖം തിരിഞ്ഞു നിന്ന് വനിതകളെ അപമാനിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എം.രാധിക അദ്ധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി ജമീല റഷീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ഡി.ഗ്രേസി മുഖ്യപ്രഭാഷണം നടത്തി. എം.കെ.ഇന്ദിര, എം.പി.ലീല, ഹേമാംബിക, പി.രമണി, വി.കെ.രമ, കെ.ശശികല എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |