അയിലൂർ: വിദാഭ്യാസ വകുപ്പിന്റെ ലീപ് പദ്ധതിയുടെ ഭാഗമായി അയിലൂർ എസ്.എം ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക് കൗൺസിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൈക്കോമെട്രിക് കൗൺസിലിംഗ് ക്ലാസും നടത്തി. പ്രധാനാദ്ധ്യാപിക കെ.സി.അജിതകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.എം.ഷാജഹാൻ അദ്ധ്യക്ഷനായി. കൊല്ലങ്കോട് ബി.ആർ.സി സി.ആർ.സി കോ ഓർഡിനേറ്റർ സിഞ്ചു ചന്ദ്രൻ, കൗൺസലർമാരായ അനു, പ്രിയങ്ക എന്നിവർ ക്ലാസ് നയിച്ചു. എസ്.ആർ.ജി കൺവീനർ സി.അനിത, ലീപ് കോഓർഡിനേറ്റർ ദീപ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ടി.രാജേഷ്, എം.എൻ.രാമ പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |