SignIn
Kerala Kaumudi Online
Saturday, 24 October 2026 5.29 PM IST

പഠനോത്സവം

school
അലനല്ലൂർ എ.എം.എൽ.പി സ്‌കൂളിലെ പഠനോത്സവം സമഗ്ര ശിക്ഷ മണ്ണാർക്കാട് ബി.പി.സി മണികണ്ഠൻ കൂതനിൽ ഉദ്ഘാടനം ചെയ്യുന്നു

അലനല്ലൂർ: എ.എം.എൽ.പി സ്‌കൂളിലെ കുട്ടികൾ ആർജ്ജിച്ച പഠന മികവുകൾ പൊതുജന സമക്ഷം അവതരിപ്പിച്ച പഠനോത്സവം-2025 'സ്‌മൈലിംഗ് ബഡ്സ് ' സമഗ്ര ശിക്ഷ മണ്ണാർക്കാട് ബി.പി.സി മണികണ്ഠൻ കൂതനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷംസുദ്ദീൻ തിരുവാലപ്പറ്റ അദ്ധ്യക്ഷനായി. രണ്ടാം ടേം മൂല്യ നിർണയത്തിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കാൻ നടത്തിയ പ്രവർത്തനങ്ങളിലൂടെ മികവിലേക്കെത്തിയ കുട്ടികളുടെ പരിപാടികളാണ് മികവുത്സവത്തെ മികവുറ്റതാക്കിയത്. ബി.ആർ.സി ട്രെയിനർ അബ്ബാസ്, സ്‌കൂൾ മാനേജർ കെ.തങ്കച്ചൻ, എം.പി.ടി.എ പ്രസിഡന്റ് ദിവ്യ രാധാകൃഷ്ണൻ, ടി.കെ.മൻസൂർ, കെ.എ.സുദർശനകുമാർ, പി.വി.ജയപ്രകാശ്, പി.നിഷ, ആർ.ജി.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL