വടവന്നൂർ: പിലാപ്പുള്ളി എസ്.എൽ.എൽ.പി സ്‌കൂളിന്റെ 62ാം വാർഷികാഘോഷം വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.പ്രീജ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിന്ദു സ്‌കൂൾ വാർത്താ പത്രികയുടെ പ്രകാശനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റ് വിതരണം പഞ്ചായത്ത് അംഗങ്ങളായ രാധിക മുരുകദാസ്, സി.ചന്ദ്രിക എന്നിവർ നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡി.സൗന്ദര്യ മുഖ്യാതിഥിയായി. പ്രധാനാദ്ധ്യാപകൻ സി.കണ്ണൻകുട്ടി(കെ.കെ.പല്ലശ്ശന), മാനേജർ കെ.ബി.കൊച്ചുകുമാർ, പി.കെ.സുഷിന, കെ.സുമതി, കെ.അതുൽ, എസ്.സുവർണ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |