SignIn
Kerala Kaumudi Online
Thursday, 22 October 2026 8.42 PM IST

മലഞ്ചരക്കിനും വി​ല​യി​ടി​വ്; കർഷകർ​​ ​പ്ര​തി​സ​ന്ധി​യിൽ

vyapari
കർഷകരിൽ നിന്ന് സംഭരിച്ച മഞ്ഞൾ പരിശോധിക്കുന്ന വടക്കഞ്ചേരിയിലെ മലഞ്ചരക്ക് വ്യാപാരി എൽദോസ്

വടക്കഞ്ചേരി: ജില്ലയിലെ മലയോര കർഷകർക്ക് വന്യ മൃഗശല്യത്തിനു പുറമെ മലഞ്ചരക്കുകൾക്ക് വിലക്കുറഞ്ഞതും തിരിച്ചടിയാകുന്നു. കിഴക്കഞ്ചേരി, മംഗലംഡാം, ഒലിപ്പാറ മേഖലയിലെ പരമ്പരാഗത കർഷകരാണ് മലഞ്ചരക്ക് വിപണി വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായത്. റബ്ബർ തോട്ടങ്ങളിൽ ഇടവിളയായി ചെയ്തിട്ടുള്ള തോട്ടപ്പയർ മാത്രമാണ് ഇപ്പോൾ വില ഉയർന്നു നിൽക്കുന്നത്. കഴിഞ്ഞ വർഷം കിലോയ്ക്ക് 900 രൂപയായിരുന്നത് ഇത്തവണ കിലോയ്ക്ക് 1500-1600 രൂപയായാണ് ഉയർന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റവും പന്നിയുൾപ്പെടെ മൃഗങ്ങളുടെ ശല്യവും മൂലം തോട്ടപ്പയറിന്റെ ഉൽപ്പാദനം കുറയുകയും ചെയ്തു. വടക്കഞ്ചേരിയിലെ വ്യാപാരികളാണ് തോട്ടപ്പയർ വാങ്ങുന്നത്. മലേഷ്യ, ഇന്ത്യേനേഷ്യ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും തോട്ടപ്പയർ കയറ്റിവിടുന്നത്.
കഴിഞ്ഞ വർഷം മഞ്ഞളിന് കിലോയ്ക്ക് 230 രൂപയായിരുന്നത് ഇത്തവണ 170 രൂപയായി കുറഞ്ഞു. കേരളത്തിലെ മഞ്ഞൾ, ഇഞ്ചി കർഷകർ കൂട്ടത്തോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ ഭാഗങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയതോടെ ഉൽപ്പാദന ചെലവ് കുറഞ്ഞതാണ് വിപണിയിൽ മഞ്ഞൾ വില കുത്തനെ കുറയാൻ കാരണം.
ചുക്ക് കഴിഞ്ഞ വർഷം 200-250 രൂപയായിരുന്നു. ഇത്തവണ വിളവെടുപ്പ് സജീവമായിട്ടില്ലാത്തതിനാൽ ഇപ്പോൾ കിലോയ്ക്ക് 300 രൂപയാണ്. കൊടക് ചുക്ക് പാവിന് നിലവിൽ കിലോയ്ക്ക് 400 രൂപ വിലയുണ്ട്. കുരുമുകള് കാലാവസ്ഥ വ്യതിയാനം മൂലം ഉൽപ്പാദനം കുറവായതിനാൽ മികച്ച വില ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 650 രൂപയാണ് ഇപ്പോൾ കുരുമുളക് വില. കശുവണ്ടി കിലോയ്ക്ക് 150 രൂപയും, അടയ്ക്കക്ക് 330 രൂപയും വാട്ടുകപ്പ കിലോയ്ക്ക് 60 രൂപയുമാണ് വില. തൊഴിലാളികളുടെ കൂലി വർധനവും, ഉൽപ്പാദന ചെലവും കൂടുതലായതിനാൽ മിക്ക കർഷകരും മറ്റു സംസ്ഥാനങ്ങളിൽ വൻതോതിൽ കൃഷി ഇറക്കിത്തുടങ്ങിയതോടെ കേരളത്തിൽ വിലക്കുറവ് അനുഭവപ്പെടുന്നതിനാൽ ചെറുകിട കർഷകരും പ്രതിസന്ധിയിലാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL