ഒലവക്കോട്: റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ നടന്ന എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ചെയർമാൻ സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ടി.വി.വിജയൻ, സി.പി.എം പുതുശ്ശേരിഏരിയ സെക്രട്ടറി നിതിൻ കാണിച്ചേരി, കേരള കോൺഗ്രസ് നേതാവ് വർഗീസ്, എൻ.സി.പി നേതാവ് മണികണ്ഠൻ എന്നിവർ സംസാരിച്ചു. താണാവിൽ നിന്ന് തുടങ്ങിയ പ്രകടനത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കന്മാരായ വി.കെ.ജയപ്രകാശ്, ടി.എൻ.കണ്ടമുത്തൻ, ടി.കെ.അച്യുതൻ, ജയകൃഷ്ണൻ, ടി.എസ്.ദാസ്,
മോഹൻ പള്ളിക്കൽ, വി.കെ.മണി, ഷാജി ജോസഫ്, വി.ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |