മണ്ണാർക്കാട്: കെ.എസ്.ഇ.ബി മണ്ണാർക്കാട്, അഗളി സബ് സ്‌റ്റേഷനിൽ നിന്നുള്ള മുഴുവൻ ഫീഡറുകളിലും ഇന്ന് രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് സബ് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു. മണ്ണാർക്കാട് സബ് സ്റ്റേഷനിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്‌ഫോർമറിന് കണക്ഷൻ നൽകുന്നതിനും അനുബന്ധ പരിശോധനകൾക്കുമായി 110 കെ.വി. ലൈൻ ഓഫ് ചെയ്ത് ജോലികൾ ചെയ്യേണ്ടതിനാലാണ് വൈദ്യുതിവിതരണത്തിൽ ക്രമീകരണം ഏർപ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |