കൊല്ലങ്കോട്: വിഷു വിപണി ലക്ഷ്യമിട്ടുള്ള വിഷരഹിത പച്ചക്കറി കൃഷിയുടെ ആദ്യവിളവെടുപ്പ് നടത്തി. എലവഞ്ചേരി തോട്ടും കുളമ്പിൽ കെ.അരവിന്ദാക്ഷന്റെ അര ഏക്കർ കൃഷി സ്ഥലത്ത് ചീര, വെണ്ട, മത്തൻ, പയർ, തണ്ണിമത്തൻ, വെള്ളരി തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ഡി.വൈ.എഫ്.ഐ എലവഞ്ചേരി മേഖല കമ്മിറ്റിയിലെ പ്രവർത്തകരാണ് കൃഷി ഒരുക്കിയയത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ല പ്രസിഡന്റ് ആർ.ജയദേവൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.വിഷ്ണു അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി വി.ജി.സജിത്ത്കുമാർ, മേഖല സെക്രട്ടറി എസ്.സുധീഷ്, കെ.ശിവരാമൻ, കെ.പ്രസാദ്, പി.രൂപേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |