SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

മുതലമടയിൽ മാമ്പഴം പാക്കിംഗ് ഹൗസ് വരും

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ മാവ് കൃഷിയുള്ള പഞ്ചായത്തായ മുതലമടയിൽ മാമ്പഴം പാക്ക് ചെയ്യുന്ന കേന്ദ്രം വരുന്നു. മാങ്ങ കയറ്റുമതി ചെയ്യുമ്പോൾ ഗുണനിലവാരത്തിന് അനുസരിച്ച് കർഷകർക്ക് ഉയർന്ന വില ഉറപ്പാക്കാൻ 5.04 കോടി രൂപ ചെലവിൽ പാലക്കാട് മുതലമട സീഡ് ഫാമിൽ പായ്ക്ക് ഹൗസ് സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു. കാബ്കോ സമർപ്പിച്ച പദ്ധതി ധന വകുപ്പിന്റെ പരിശോധനയിലാണ്. നബാർഡിന്റെ 'റിയാസ് ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പായ്ക്ക് ഹൗസ് സ്ഥാപിക്കുന്നത്. മാങ്ങയുടെ സംഭരണം, ഗ്രേഡിന് അനുസരിച്ചുള്ള തരം തിരിക്കൽ, ഗുണനിലവാരത്തിന് അനുസരിച്ച് പായ്ക്കിംഗ് തീയതി അടക്കം രേഖപ്പെടുത്തിയുള്ള പായ്ക്കിംഗും ലേബലിംഗും എന്നിവയ്ക്കായാണ് പാക്കിംഗ് ഹൗസ്.

 ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും

മുതലമട മാംഗോ അഗ്രോ പാർക്കിന്റെ രൂപീകരണ ചുമതല ഇൻകെലിന് നൽകി. ഇതിനായി 20കോടിയുടെ പദ്ധതി തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. കേരളത്തിലെ മാംഗോ സിറ്റിയായ മുതലമടയിൽ ഏകദേശം 4000 ഹെക്ടറോളം വരുന്ന മാവ് കൃഷിയിൽ രണ്ടായിരത്തിലേറെ കർഷകർ ഉണ്ട്. ഇവിടെ നിന്നുള്ള വിവിധ ഇനം മാങ്ങകൾക്ക് 200 മുതൽ 450 രൂപ വരെ കിലോയ്ക്ക് വില ലഭിക്കുന്നു. കൂടുതൽ വില ലഭ്യമാക്കുകയാണു ലക്ഷ്യം. മാവിൻ തോട്ടങ്ങളിൽ കാട്ടാന ശല്യം വ്യപകമാകുന്നുണ്ട്. വന്യമൃഗ ശല്യം മൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തിന് മാവ് കർഷകരും അർഹരാണ്. വിള ഇൻഷ്വറൻസ് പദ്ധതിയിലുള്ള കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കുമെന്നും കെ.ബാബുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MUTHALAMADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL