പാലക്കാട്: ലോക ഹാപ്പിനെസ് ദിനത്തോടനുബന്ധിച്ച് മരുതറോഡ് പഞ്ചായത്തിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 'പഴമയുടെയും പുതുമയുടെയും സംഗമം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പരിപാടിയിൽ ഒലീവിയ ഫൗണ്ടേഷൻ ചീഫ് പ്രൊജക്ട് മാനേജറും സൈക്കോളജിസ്റ്റുമായ ഗൗതം രാമകൃഷ്ണൻ മുഖ്യപ്രഭാഷകനായി. പഴമയും പുതുമയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും മൂല്യങ്ങളും ഉൾക്കൊണ്ടുകൊണ്ട് തലമുറകൾ തമ്മിലുള്ള സംഗമമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. സി.ഡി.എസ് ചെയർപേഴ്സൺ സുഗുണ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ മുഖ്യാഥിതിയായി. ഓക്സിലറി ഗ്രൂപ്പംഗങ്ങളും വയോജന അയൽക്കൂട്ട അംഗങ്ങളും ആശംസയറിയിച്ചു. ഒലീവിയ ഫൗണ്ടേഷൻ പ്രൊജക്ട് കോ ഓർഡിനേറ്റർ ശ്രീജ, ഓഫീസ് സ്റ്റാഫ് നീതു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |