കഞ്ചിക്കോട്: വാളയാർ, കഞ്ചിക്കോട് മേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് സി.പി.ഐ പുതുശ്ശേരി ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കൊച്ചി-ബെംഗളൂരു വ്യവസായ ഇടന്നാഴി പദ്ധതി ത്വരിതപ്പെടുത്താൻ നടപടി വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം എൻ.ജി.മുരളീധരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല അസി. സെക്രട്ടറി സുമലത മോഹൻദാസ്, എക്സിക്യൂട്ടീവ് അംഗം കെ.സി.ജയപാലൻ, ടി.വി.വിജയൻ, ടി.എസ്.ദാസ്, വി.ആർ.രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.വി.ഭാസ്‌കരൻ (ലോക്കൽ സെക്രട്ടറി), എം.പ്രഭാകരൻ (അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |