SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

ഖാദിയിൽ ഇളവ്

khadi
khadi

പാലക്കാട്: റംസാൻ പ്രമാണിച്ച് മാർച്ച് 27നും 28നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഖാദി തുണിത്തരങ്ങൾക്ക് 10 ശതമാനം അധിക സ്‌പെഷ്യൽ ഡിസ്‌കൗണ്ട് അനുവദിച്ചു. പാലക്കാട് കോട്ടമൈതാനം ഖാദി ഗ്രാമ സൗഭാഗ്യയിലും ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും ഈ സൗകര്യം ഉണ്ടായിരിക്കും. എല്ലാ വിൽപ്പനശാലകളിലും ഖാദി കോട്ടൺ, സിൽക്ക്, മനില ഷർട്ടിംഗ് തുണിത്തരങ്ങളും ഉന്ന കിടക്കകൾ, തേൻ മറ്റു ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളും ലഭിക്കുമെന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2534392

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KHADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL