ചിറ്റൂർ: വടകരപ്പതി പഞ്ചായത്ത് മുൻസീഫ് ചള്ള ബാബാജി നഗർ ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ബാബാജി നഗറിൽ ഒരു തെരുവുനായയെ ആക്രമിച്ചത് പുലിയാണെന്നും നാട്ടുകാർ പറയുന്നു. പുലിയുടേതിനു സമാനമായ കാൽപ്പാടുകളും കണ്ടതോടെ നാട്ടുകാരും ഭീതിയിലാണ്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സമയം വൈകിയതിനാൽ കാര്യമായ പരിശോധന നടത്താൻ കഴിഞ്ഞില്ല. കൊല്ലങ്കോട് റേഞ്ച് ഓഫീസിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വീണ്ടും പരിശോധന നടത്തിയെങ്കിലും പുലി തന്നെയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രമോദ് പറഞ്ഞു. ഒരാഴ്ച മുൻപും തൊട്ടടുത്ത അതിർത്തിയായ തമിഴ്നാടിന്റെ പരിധിയിലുള്ള പ്രദേശത്തും പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ കൊഴിഞ്ഞാമ്പാറ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |