പട്ടാമ്പി: പരുതൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിനായി വാങ്ങിയ കട്ടിലുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് നിഷിത ദാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഹീദാ ജലീൽ, വാർഡ് മെമ്പർമാരായ എ.കെ.എം.അലി, പി. രമണി, അനിതാ രാമചന്ദ്രൻ, രജനി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി മഞ്ജുഷ, അസിസ്റ്റന്റ് സെക്രട്ടറി സാബു, പ്ലാൻ റസോഴ്സ് പേഴ്സൺ രാമദാസ് പരുതൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |