SignIn
Kerala Kaumudi Online
Thursday, 22 October 2026 8.41 PM IST

വേനലവധിക്ക് യാത്ര പോകാം ആനവണ്ടിയിൽ

പാലക്കാട്: പരീക്ഷകൾ കഴിഞ്ഞതോടെ രണ്ടുമാസത്തെ അവധിക്കാലം ആഘോഷമാക്കാൻ വിനോദയാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. വാഗമൺ-കുമരകം, ഗവി, മലയാറ്റൂർ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി തുടങ്ങി ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. പാലക്കാട് ഡിപ്പോയിൽ നിന്ന് ആദ്യമായി ആരംഭിക്കുന്ന വാഗമൺ-കുമരകം പാക്കേജ് ആണ് ഇത്തവണത്തെ പ്രധാന ആകർഷണം. ചിറ്റൂർ, വടക്കഞ്ചേരി, മണ്ണാർക്കാട് എന്നീ ഡിപ്പോകളിൽ നിന്നു മലയാറ്റൂരിലേക്കു യാത്രകളും ക്രമീകരിച്ചിട്ടുണ്ട്.

 പാലക്കാട് ഡിപ്പോ
ഏപ്രിൽ മൂന്നിന് സൈലന്റ് വാലി, 6നു നെല്ലിയാമ്പതി, 11നു ഗവി, 12നു നെല്ലിയാമ്പതി, മലക്കപ്പാറ, 13നു നെല്ലിയാമ്പതി, ആലപ്പുഴ, 16നു വയനാട്, 17നു നെല്ലിയാമ്പതി, സൈലന്റ് വാലി, 18നു നെല്ലിയാമ്പതി, 20നു നെല്ലിയാമ്പതി, നിലമ്പൂർ, ഗവി, 21നു വാഗമൺ - കുമരകം, 26നു ഗവി, 26നു മൂന്നാർ, 27നു നെല്ലിയാമ്പതി, മലക്കപ്പാറ, സൈലന്റ് വാലി എന്നിങ്ങനെയാണു യാത്രകൾ. ഇതിനു പുറമേ 17നും 30നും കൊച്ചിയിൽ കപ്പൽയാത്രയും ക്രമീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക്: 9447837985, 8304859018.

 മണ്ണാർക്കാട് ഡിപ്പോ
ഏപ്രിൽ 3നു മാമലക്കണ്ടം-മൂന്നാർ, 6നു നിലമ്പൂർ, 10നു സൈലന്റ് വാലി, 12ന് മാമലക്കണ്ടം-മൂന്നാർ, 13നു നെല്ലിയാമ്പതി, 16ന് ഗവി, 18ന് വയനാട്, 20ന് കുട്ടനാട്, 27ന് മലയാറ്റൂർ, മലക്കപ്പാറ എന്നിങ്ങനെയാണ് യാത്രകൾ. 23ന് കൊച്ചിയിൽ കപ്പൽ യാത്ര ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9446353081, 8075347381.

 ചിറ്റൂർ ഡിപ്പോ
ഏപ്രിൽ 3നു സൈലന്റ് വാലി, 6നു നെല്ലിയാമ്പതി, മലക്കപ്പാറ, ഗവി, 11നു മലയാറ്റൂർ, 13നു നെല്ലിയാമ്പതി, 17നു മൂന്നാർ, 13നു നിലമ്പൂർ, 20നു നെല്ലിയാമ്പതി, 27ന് ആലപ്പുഴ ഹൗസ് ബോട്ട്, 27നു നെല്ലിയാമ്പതി, മലയാറ്റൂർ. 8നു കൊച്ചിയിൽ കപ്പൽയാത്രയുണ്ട്. വിവരങ്ങൾക്ക്: 9495390046.

 വടക്കഞ്ചേരി ഡിപ്പോ
7നു സൈലന്റ് വാലി, 6നു മലക്കപ്പാറ, ഗവി, 11നു മലയാറ്റൂർ, 17നു മലക്കപ്പാറ, മൂന്നാർ, 27നു നിലമ്പൂർ, മലയാറ്റൂർ. വിവരങ്ങൾക്ക്: 9495390046.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL