SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

സായാഹ്ന ധർണ

kk-divakaran
കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് ജില്ലാകമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ മുൻ എം.എൽ.എ കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കേന്ദ്രപെൻഷൻകാരുടെ പെൻഷൻ പരിമിതപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക, സമയബന്ധിതമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റി സായാഹ്ന ധർണ നടത്തി. മുൻ എം.എൽ.എ കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ.ബി.നിതിൻ അദ്ധ്യക്ഷനായി. എൻ.എഫ്.പി.ഇ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.ശിവദാസ് മുഖ്യ പ്രഭാഷണം നടത്തി. ഓർഗനൈസിംഗ് സെക്രട്ടറി ആർ.ആഗാഷ്, ജില്ലാ സെക്രട്ടറി സുരേഷ്ബാബു, ടി.എസ്.പരമേശ്വരൻ, ജി.രാജൻ, കെ.വി.മധു, കെ.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL