പാലക്കാട്: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 59-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ വനിതാ സമ്മേളനം നഗരസഭ അദ്ധ്യക്ഷ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്.സുമ കുമാരി അദ്ധ്യക്ഷയായി. മുൻ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ. ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തി. വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, ജില്ലാ കൺവീനർ എം.ബി.ജ്യോതി, സി.അനിലകുമാരി, കെ.സരസ്വതി, പി.വി.ഷീജ, എച്ച്.നൂർജഹാൻ, ബിജി മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |